കേരളത്തിലെ ഇരുമുന്നണി സമ്പ്രദായത്തിന്റെ പ്രവർത്തനം വിശകലനം ചെയ്തു കൊണ്ട് 1994ൽ കലാകൌമുദിയിൽ ഞാൻ ഒരു ലേഖനപരമ്പര എഴുതുകയുണ്ടായി. അതിനുശേഷം രണ്ടു പതിറ്റാണ്ടിലധികം കഴിഞ്ഞിരിക്കുന്നു. ലേഖനങ്ങളിൽ കൊടുത്ത സ്ഥിതിവിവരക്കണക്കുകൾ കാലഹരണപ്പെട്ടിട്ടുണ്ട്. ചില വസ്തുതകളുടെയെങ്കിലും പ്രസക്തി നഷ്ടപ്പെട്ടിട്ടുമുണ്ട്. എങ്കിലും മുന്നണിയുടെ ചരിത്രം മനസിലാക്കുന്നതിനു സഹായകമായ പലതും അതിലുണ്ട്. പരമ്പരയിലെ അവസാന ലേഖനം സവർണ്ണ വോട്ടുകൾക്കായി നടക്കുന്ന മുക്കോൺ മത്സരത്തെക്കുറിച്ചായിരുന്നു. ആ മത്സരത്തിൽ കോൺഗ്രസിനെ പിന്തള്ളി ബി.ജെ.പി. മുന്നേറുന്നുവെന്ന് ഇക്കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു.