Sunday, May 24, 2015

പ്രൊഫസർ ജി. കുമാരപിള്ളയുടെ ഒരു കത്ത്






എം. വി, ദേവന്റെ കത്ത്



ഒരു പ്രഭാഷണത്തിൽ ലോക സമസ്താ: സുഖിനോ ഭവന്തു എന്ന വരികളടങ്ങുന്ന ശ്ലോകം ദേവൻ നിശിതമായി വിമർശിച്ചതായി വായിച്ചപ്പോൾ അതിന്റെ പൂർണ്ണരൂപം അറിയാൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിന് എഴുതുകയുണ്ടായി. മടക്കത്തപാലിൽ മറുപടി വന്നു. 


ചിതലെടുത്ത ആ കത്തിലെ അവശേഷിക്കുന്ന ഭാഗത്ത് ഇങ്ങനെ വായിക്കാം:

പ്രിയപ്പെട്ട ഭാസ്കർജി,

ആവശ്യപ്പെട്ട ശ്ലോകം കയ്യോടെ എഴുതി അയക്കുന്നു. ഓർമ്മ വെക്കേണ്ടതാണ്. പക്ഷെ ഇടയ്ക്ക് ഉപയോഗിക്കാൻ ഇടവന്നാലേ മനസ്സിൽ നിൽക്കൂ. പ്രായവും തടസ്സമാകുന്നു.

ഏതായാലും താങ്കൾ ചെറുപ്പമാണല്ലോ. കരുതി ഉരുവിട്ടാൽ മനസ്സിൽ തങ്ങും. ഉപയോഗത്തിന്നു പറ്റിയതാണ്. പക്ഷെ ഗീർവാണക്കാർക്കുള്ള ഗുണം ഇത് വ്യാഖ്യാനിച്ച് ഗുണത്തിന്നും ലാഭത്തിന്നും ഉപയുക്തമാക്കാം. …..ടെയും അവരുടെ കുത്സിതബുദ്ധിയുടെയും മുമ്പിൽ തോൽക്കുകയേ നിവൃത്തിയുള്ളു.

ദേവൻ ശ്ലോകം കുറിച്ച ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു. ആ വരികൾ ഇതാ:

'സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേന മാര്‍ഗേണ മഹീം മഹീശാ 
ഗോബ്രാഹ്മനെഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താ: സുഖിനോ ഭവന്തു

ഈ ശ്ലോകത്തിന്റെ അർത്ഥം വിശദീകരിച്ചുകൊണ്ട്  അഡ്വക്കേറ്റ് എം. പ്രഭ ഇടനേരം ഓൺലൈൻ മാസികയിൽ 2012 നവംബർ 30ന് എഴുതിയ “മതസൌഹാർദമോ വർഗീയസൌഹാർദമോ?” എന്ന ലേഖനം ഇവിടെ വായിക്കാം.  

Sunday, May 17, 2015



Byline by BRP
A documentary
Directed by Anil Kumar P Y
in two parts
 PART 1


 PART 2